2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

പ്രളയം: സമസ്ത പുനരധിവാസ പദ്ധതിക്ക് റിയാദ് എസ്.കെ.ഐ.സി തുക കൈമാറി

കോഴിക്കോട്: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് റിയാദ് എസ്.കെ.ഐ.സി നാല് ലക്ഷം രൂപ നല്‍കി.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് എസ്.കെ.ഐ.സി നേതാക്കളായ അബൂബക്കര്‍ ഫൈസി ചെണ്ടമരം, മുസ്തഫ ബാഖവി പെരുമുഖം, അബ്ദുറഹ്മാന്‍ ഫറോക്ക് എന്നിവര്‍ തുക കൈമാറി. എസ്.കെ.ഐ.സി ഭവന നിര്‍മാണ ഫണ്ടിലേക്കുള്ള തുക പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, കെ. ആലിക്കുട്ടി മുസ്‌ലിയാരും വിതരണം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പര്‍മാരും എസ്.കെ.ഐ.സി ഭാരവാഹികളായ അബ്ബാസ് ഫൈസി, മുനീര്‍ ഫൈസി, ഉമര്‍ ഫൈസി, അഹ്മദ് കുട്ടി ദാരിമി, ഉമ്മര്‍ കോയ, മൊയ്തീന്‍ കോയ പെരുമുഖം, സജീര്‍ ഫൈസി പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News