2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയം: വായ്പാ തിരിച്ചടവിന് സാവകാശം ലഭിക്കും

തിരുവനന്തപുരം: പ്രളയദുരിതം നേരിട്ടവര്‍ക്ക് വായ്പാ തിരിച്ചടവിന് സാവകാശം ലഭിക്കും. വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സംസ്ഥാനമൊട്ടാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന നിബന്ധന ബാങ്കുകള്‍ പിന്‍വലിച്ചു.
പ്രളയബാധിതരെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ബാങ്കുകള്‍ സമ്മതിച്ചു.
ദുരിതമില്ലാത്ത സ്ഥലത്ത് ഉണ്ടെന്നുപറയുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വാദം ബാങ്കുകള്‍ അംഗീകരിച്ചു. പ്രളയബാധിതനാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍രേഖ ഹാജരാക്കിയാല്‍ ബാങ്കുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.