2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പ്രളയം: രണ്ടു ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി

 

തിരുവനന്തപുരം: തൃശൂര്‍, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ പ്രളയ ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മലപ്പുറത്ത് 11,301 കിറ്റുകളും തൃശൂരില്‍ 3,355 കിറ്റുകളും വിതരണം ചെയ്യാനുണ്ട്. ഇവ ഉടന്‍ വിതരണം ചെയ്യും.
ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769 കിറ്റും വിതരണം ചെയ്തു. തൃശൂരില്‍ 1,01,938 കിറ്റുകളാണ് നല്‍കിയത്. മലപ്പുറത്ത് 26,430 കിറ്റുകള്‍ വിതരണം ചെയ്തു. പ്രളയബാധിതരായ 2,47,566 കുടുംബങ്ങള്‍ക്കു ആശ്വാസമായി 10,000 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 6,200 രൂപയും ദുരന്തപ്രതികരണ നിധിയില്‍നിന്ന് 3,800 രൂപയും ചേര്‍ത്താണ് 10,000 രൂപ നല്‍കിയത്. ഇതിനു പുറമേ, 87,514 കുടുംബങ്ങള്‍ക്കു ദുരന്ത പ്രതികരണനിധിയില്‍നിന്ന് 3,800 രൂപ വീതം നല്‍കിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.