2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

പ്രളയം മനുഷ്യസൃഷ്ടിയെന്ന് വരുത്താന്‍ കുബുദ്ധികളുടെ ശ്രമം: മന്ത്രി എം.എം മണി

അടിമാലി: പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില കുബുദ്ധികള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം എം മണി.അടിമാലി ജനമൈത്രി പോലിസ് കാന്റീനില്‍ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. ഡാമുകള്‍ തുറന്ന് വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത് .ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ ഇത് നേരിടാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നു.തീവ്രത മുന്‍കൂട്ടി കാണാനും നിര്‍ദേശം നല്‍കാനും കേന്ദ്ര കാലാവസ്ഥാ വകുപ്പിനുപോലും കഴിഞ്ഞിരുന്നില്ല.
1924 നേക്കാള്‍ പതിന്മടങ്ങ് ശക്തിയിലാണ് മഴയും പ്രകൃതി ദുരന്തങ്ങളും ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.