2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

പ്രളയം; പ്രവാസികള്‍ക്കായി പ്രത്യേക സെല്‍ രൂപീകരിക്കണം

റിയാദ്: നാട്ടില്‍ പ്രളയത്തെ തുടര്‍ന്ന് വീടുകളുള്‍പ്പെടെ നഷ്ടങ്ങള്‍ നേരിട്ട പ്രവാസികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നോര്‍ക്കക്ക് കീഴില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നാശ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് വികസന കാഴ്ചപ്പാട് അടിമുടി മാറേണ്ടതുണ്ട്.

പരിസ്ഥിതി സൗഹൃദ വികസനമാണ് പരിസ്ഥിതി ലോല പ്രദേശമായ കേരളത്തിനാവശ്യം, ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ ഇനിയും അഴകുഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാവും.

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളുടെ തുടര്‍ക്കഥയാണ് അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവ്. വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും ജന ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാവുന്നതിന്റെ സൂചനകള്‍ ശുഭ സൂചനയാണ്.

ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ കല്ലായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍, ഉസ്മാന്‍ പാണ്ടിക്കാട്, കെ എം ഷാഫി, നിസാര്‍ ഖലീല്‍, എ കെ സൈതലവി, മുഹമ്മദലി ഓവുങ്ങല്‍, വേങ്ങര നാസര്‍, ഇസ്മായില്‍ പാലക്കണ്ടി, റഷീദ് കരുവാങ്കല്ല്, ശഫീഖ് മേലാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.