2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രളയം; പൊന്നാനിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ പുതിയ തീരം സൃഷ്ടിച്ചു

പൊന്നാനി: പ്രളയം പൊന്നാനിക്ക് ദുരന്തങ്ങള്‍ ഏറെ നല്‍കിയെങ്കിലും ഇപ്പോള്‍ പുതിയൊരു ബീച്ച് തന്നെ സമ്മാനിച്ചിരിക്കുകയാണ്.
പൊന്നാനി ബീച്ചില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പുതിയ തീരം ഉണ്ടായിട്ടുള്ളത്. പുതിയ തീരം കാണാന്‍ നിരവധി പേരാണ് പൊന്നാനിയില്‍ എത്തുന്നത്. പ്രളയത്തിന് ശേഷമാണ് പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ കരയില്‍ നിന്നും കടലിലേക്ക് നടന്നു പോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞത്.
രണ്ടു ഭാഗത്തുനിന്നും ഈ മണല്‍ത്തിട്ടയിലേക്ക് തിരമാല വരുന്നതും കിലോമീറ്ററുകള്‍ കടലിലേക്ക് നടക്കാന്‍ സാധിക്കുന്നതിനാലുമെല്ലാം ഇത് കാണാനും ആസ്വദിക്കാനമായി നിരവധി പേരാണ് ഇപ്പോള്‍ പൊന്നാനി ബീച്ചിലേക്ക് എത്തുന്നത്. പ്രളയത്തില്‍ ഉണ്ടായ കാലാവസ്ഥ മാറ്റമാണ് പുതിയ തീരം ഉണ്ടാകാന്‍ കാരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.