2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പ്രളയം തീര്‍ത്ത ദുരിതത്തില്‍ ചോദ്യചിഹ്നമായി ഈ കുടുംബങ്ങള്‍

റഷീദ് നെല്ലുള്ളതില്‍

പനമരം: പ്രളയം രൗദ്രതാളമാടിയ വയനാട്ടില്‍ ജീവിതംതന്നെ ചോദ്യചിഹ്നമായി നിരവധി കുടുംബങ്ങള്‍. തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട ഇവര്‍ ഇനിയെന്ത് എന്ന ചിന്തയിലാണ്. 

വീടും കൃഷിയിടവും വളര്‍ത്ത് മൃഗങ്ങളും കാര്‍ഷിക വിളകളും അങ്ങിനെ നഷ്ടങ്ങളുടെ നീണ്ട നിരയാണ് ഇവരുടേത്. നിരവധി പേരാണ് ഇത്തരത്തില്‍ ജില്ലയുടെ മുക്കിലും മൂലയിലും കണ്ണീര്‍ച്ചാലിട്ട മുഖങ്ങളുമായി കഴിയുന്നത്. പനമരത്തെ

എടവലം റസാഖിന്റെ വീട്‌

65കാരനായ പൂക്കോത്ത് കുഞ്ഞബ്ദുല്ല കഴിഞ്ഞ 40 വര്‍ഷത്തോളം പനമരത്ത് മരം കയറ്റിറക്ക് തൊഴില്‍ ചെയ്ത നിര്‍മിച്ച വീടാണ് ഒരു നിമിശംകൊണ്ട് പുഴയെടുത്തത്. കുഞ്ഞബ്ദുല്ലയുടെ വീട് പത്ത് ദിവസത്തോളമാണ് വെള്ളത്തില്‍ മുങ്ങിക്കിടന്നത്. ഇതോടെ ഭിത്തി കുതിര്‍ന്ന് നിലംപതിച്ചു. നൂറ് കണക്കിന് ഓടുകള്‍ തകര്‍ന്നുപോയി. വീടിന്റെ അവശേഷിക്കുന്ന ഭാഗവും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അഞ്ച് വര്‍ഷം മുന്‍പ്് ജോലിക്കിടയില്‍ കയ്യൊടിഞ്ഞതിനാല്‍ ഇപ്പോള്‍ ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
പലരുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് പോകുന്ന്. ഇതിനിടയിലാണ് പ്രകൃതിയുടെ പരീക്ഷണം. കുഞ്ഞബ്ദുല്ലയും ഭാര്യ ആയിഷയും മകന്‍ റഹീസുമാണ് ഈ വീട്ടില്‍ കഴിയുന്നത്. ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്നാണ് എടവലം റസാഖിന്റെ സങ്കടം. പ്രളയം താഴെ പരക്കുനി റസാഖിന്റെയും കിടപ്പാടമാണ് കവര്‍ന്നത്. പനമരം പുഴ റോഡിലേക്ക് വെള്ളം കയറിയതോടെയാണ് ഇവരുടെ വീട് തകര്‍ന്നത്. അടുക്കളയുള്‍പ്പെടെ പുറകുവശം പൂര്‍ണ്ണമായും വെള്ളത്തില്‍ ഓലിച്ച് പോയി.
രാത്രി ഏതാണ്ട് ഒരു മണിയോടെയാണ് വീട്ടിലെ കോലായില്‍ വെള്ളമെത്തിയത്. അഞ്ച് മിനിറ്റിനുള്ളില്‍ വീടിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിതുടങ്ങി. മറ്റ് മാര്‍ഗമില്ലാതായപ്പോള്‍ പനമരം ടൗണില്‍ അഭയം പ്രാപിച്ചു. പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട കിടപ്പാടം നന്നാക്കി തരാനുള്ള സംവിധാനം ചെയ്ത് തരുമെന്ന പ്രതീക്ഷയിലാണ് റസാഖും കുടുംബവും. എനി എന്ത് എന്ന ചോദ്യമണ് കുണ്ടുകാവില്‍ മറിയ ത്തിന്റെ ചോദ്യം. വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ ഉടുതുണിയല്ലാതെ മറ്റെല്ലാം നഷ്ടമായി. ഇതുപോലൊരു വെള്ളപ്പൊക്കം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് മറിയം പറയുന്നത്. പാത്രങ്ങളും തുണികളും വിറകുകളും വെള്ളത്തില്‍ ഒലിച്ചുപോയി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അടുക്കള ഭാഗം പാടെ തകര്‍ന്നു. വെള്ളമിറങ്ങി തിരികെ വീട്ടില്‍ കയറിക്കൂടണമെങ്കില്‍ വീട് പൊളിച്ച് പണിയണം. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വാങ്ങിക്കണം. ജീവിത പ്രാരാപ്ദങ്ങള്‍ക്കിടയില്‍ ഇനിയൊരു വീട് നിര്‍മ്മിക്കാനുള്ള ആരോഗ്യവും ഇല്ലാതായെന്നാണ് മറിയം പറയുന്നത്. ഇത്തരത്തയില്‍ നിരവധി കുടുംബങ്ങളാണ് ജില്ലയുടെ മുക്കിലും മൂലയിലുമായി കണ്ണീരില്‍ കുതിര്‍ന്ന് കഴിയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.