2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: നാനൂറ്റി എണ്‍പത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ പ്രളയ ദുരന്തത്തെ കുറിച്ച് ഹൈക്കോടതിനിയോഗിച്ച അമിക്യസ് ക്യൂറി റിപ്പോര്‍ട്ടിന്‍ മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് കോട്ടയത്ത് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, കുഞ്ഞ് ഇല്ലംപള്ളി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ടി.സി അരുണ്‍, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ പി.ആര്‍ സോന, മോഹന്‍ കെ. നായര്‍, ജോസ് പുത്തന്‍ കാല, ജി. ഗോപകുമാര്‍, റഫീഖ് മണിമല, പ്രിന്‍സ് ലൂക്കോസ്, നന്തിയോട് ബഷീര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News