2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പ്രളയം: അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് കാനം

 

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുഭവത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാവണം ഭാവി വികസന പരിപാടികള്‍ ആസൂത്രണം ചെയ്യെണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രളയാനന്തരം ഉയരുന്ന അപശബ്ദങ്ങള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗുണകരമാകില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച ഒരുമ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ആവശ്യമാണെന്നും കാനം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘പ്രളയാനന്തര കേരളം’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുതന്നെ പ്രഖ്യാപിക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.