2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പ്രധാന മോട്ടോര്‍ തകരാറില്‍; പാലാത്തടം കാമ്പസില്‍ ജലക്ഷാമം രൂക്ഷം

നീലേശ്വരം: കുഴല്‍ക്കിണറില്‍ സ്ഥാപിച്ച പ്രധാന മോട്ടോര്‍ തകരാറിലായതിനാല്‍ പാലാത്തടത്തെ കണ്ണൂര്‍ സര്‍വകലാശാല ഡോ.പി.കെ രാജന്‍ സ്മാരക കാമ്പസിലെ ഗേള്‍സ് ഹോസ്റ്റലിലും കാന്റീനിലും ജലക്ഷാമം രൂക്ഷം. ഈ മോട്ടോര്‍ തകരാറിലായിട്ടു മാസങ്ങളായെങ്കിലും കേടുപാടു പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.   മറ്റൊരു മോട്ടോര്‍ ഉണ്ടെങ്കിലും ഇതിനു ആവശ്യമായ ശേഷിയില്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. ഈ മോട്ടോറുപയോഗിച്ചു ടാങ്കിലടിച്ചിടുന്ന വെള്ളം ബക്കറ്റുകളും മറ്റും ഉപയോഗിച്ചു ഹോസ്റ്റലിലും കാന്റീനിലും എത്തിക്കുകയാണു പതിവ്.
       ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥിനികളാണു ഹോസ്റ്റലില്‍ താമസിക്കുന്നത്. മോട്ടോറിന്റെ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്ത പക്ഷം സമരത്തിനൊരുങ്ങാനുള്ള ആലോചനയിലാണു വിദ്യാര്‍ഥികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.