2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

‘പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു’

കൊല്ലം: എന്‍.ഡി.എ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 15ന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ജി ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കൊല്ലം മഹാസമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് ഏകദേശം ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നഗര ഗതാഗത്തെ സാരമായി ബാധിക്കാത്ത തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ഗ്രൗണ്ടുകള്‍ ക്രമീകരിക്കും. ഇതിന്റെ നടത്തിപ്പിനായി 500 വളണ്ടിയര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. എന്‍. ചന്ദ്രമോഹന്‍, യുവമോര്‍ച്ച ജില്ലാ കണ്‍വീനര്‍ വി.എസ് ജിതിന്‍ ദേവ്, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.