2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇടംനല്‍കാത്ത കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകവീട്ടുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. പ്രളയ ദുരന്തത്തിനിരയായ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൈസി. പ്രളയത്തില്‍ ഒലിച്ചു പോയത് കേരളത്തില്‍ ബി.ജെ.പി ആസൂത്രണം ചെയ്തു വന്നിരുന്ന വര്‍ഗീയ അജണ്ട കൂടിയാണ്.
ജന്തര്‍ മന്ദറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കേരള സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷനായി. നേതാക്കളായ ദഹ്‌ലന്‍ ബാഖവി, അഡ്വ. ഷറഫുദ്ദീന്‍, അബ്ദുല്‍ മജീദ് മൈസൂര്‍, സീതാറാം കൊയ്‌വാള്‍, റോയ് അറയ്ക്കല്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി. അബ്ദുല്‍ ഹമീദ്, മുസ്തഫ കൊമ്മേരി, പി.കെ ഉസ്മാന്‍, ഇ.എസ് ഖാജാ ഹുസൈന്‍, പി.ആര്‍ കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News