2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പ്രഥമ വനിതാ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറാകാന്‍ കെ. സഫിയ

പാലക്കാട് : മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ (ഐ.എം.ഇ) നിയമനം തുടങ്ങിയിട്ട് 53 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കെ. സഫിയ. പാലക്കാട് പി.എം.ജി. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് കെ. സഫിയ. ഐഎംഇ നിയമനത്തിന് വേണ്ടുന്ന പൂര്‍ണ്ണ യോഗ്യതയായ ബിഇ.ഡി ന് പുറമെ എം.എ. യും അക്കൗണ്ടന്റ് ടെസ്റ്റ്, കെഇആര്‍, സെറ്റ് എന്നീ പരീക്ഷകളും പാസായിട്ടുണ്ട്. ഐഎംഇ യുടെ ഉദ്യാഗസ്ഥയായി മലപ്പുറത്താണ് കെ സഫിയക്ക് നിയമനം ലഭിച്ചിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.