2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രത്യേക പാര്‍ക്കിങ് പദ്ധതി അവതാളത്തില്‍; നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല

കൊല്ലം: നഗരത്തില്‍ വിവിധയിടങ്ങളില്‍  പ്രത്യേക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നഗരസഭയുടെ പദ്ധതി അവതാളത്തിലായതോടെ  അനധികൃത പാര്‍ക്കിങ് മൂലം കൊല്ലം നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്  അടുത്തെങ്ങും പരിഹാരമില്ലെന്നുറപ്പായി.  
നഗരപരിധിയിലെ 23 കേന്ദ്രങ്ങളില്‍ വൈ ഫൈ, ശുചിമുറി, കുടിവെള്ളം, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്ള പാര്‍ക്കിങ് കേന്ദ്രമാണ് ലക്ഷ്യമിട്ടിരുന്നത്. ഏറെ തിരക്കുള്ള  കലക്ടറേറ്റ്, ചാമക്കട, ജില്ലാ ആശുപത്രി, ചിന്നക്കട, എസ്.എന്‍ കോളജ്,
പള്ളിമുക്ക്, പോളയത്തോട് കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി അടക്കമുള്ള സ്ഥലങ്ങളിലാണ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തീരുമാനിച്ചത്.
എന്നാല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ റോഡിനോട് ചേര്‍ന്ന് ഒഴിഞ്ഞ ഭൂമിയുള്ള വ്യക്തികളില്‍ നിന്ന്  
താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും ആരും മൂന്നോട്ടുവന്നില്ല. നഗരസഭ നിശ്ചയിക്കുന്ന തുക പാര്‍ക്കിങ് ഫീസായി വസ്തു ഉടമയ്ക്ക് വാങ്ങാം .ചെറിയ ഒരു വിഹിതം നഗരസഭക്കു നല്‍കണമെന്നു മാത്രം. ഈ മാനദണ്ഡങ്ങളുണ്ടെങ്കിലും പാതയോരങ്ങളില്‍ കെട്ടിടങ്ങള്‍
നിര്‍മിക്കാന്‍ താല്‍ക്കാലിക തടസമുള്ളതിനാല്‍ ഒഴിഞ്ഞ ഭൂമിയുള്ളവര്‍ താല്‍പര്യം പ്രകടിപ്പിക്കുമെന്നായിരുന്നു നഗരസഭയുടെ പ്രതീക്ഷ. എന്നാല്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചെത്താത്തത് പദ്ധതിയെ അവതാളത്തിലാക്കി. ഇനി നഗരസഭ
സ്വന്തമായി ഭൂമി കണ്ടെത്തിയാല്‍ മാത്രമെ  പദ്ധതി നടപ്പാവുകയുള്ളൂ.
അനധികൃത പാര്‍ക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക്   നഗരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് .തിരക്കേറിയ  പല ജങ്ഷനുകളും കടക്കണമെങ്കില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട  
സ്ഥിതിയാണ്. ട്രാഫിക് പരിഷ്‌കരണങ്ങള്‍  ഒന്നും ഫലം ചെയ്യാത്തതിനെ തുടര്‍ന്നാണ്  സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ പാര്‍ക്കിങ് പദ്ധതി ആവിഷ്‌കരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.