2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല: റിയോയില്‍ നിന്നു മുഹമ്മദ് കുഞ്ഞി

പ്രതീക്ഷിച്ചയിനങ്ങളിലെല്ലാം ഇന്ത്യക്ക് മെഡല്‍ നഷ്ടമായിരിക്കുകയാണ്. മെഡല്‍ നേടുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നിട്ടും പലയിനങ്ങളിലും നമുക്ക് കാലിടറി. ഷൂട്ടിങില്‍ ബിന്ദ്ര മെഡലില്ലാതെയാണ് മടങ്ങിയത്.
വനിത ഹോക്കിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ദയനീയ തോല്‍വിയായിരുന്നു ഫലം. ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായതും പുരുഷന്‍മാരുടെ 800 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ സെമി കാണാതെ പുറത്തായതും ഇന്ത്യന്‍ ക്യാംപിന് തിരിച്ചടിയായി.
മെഡല്‍ പ്രതീക്ഷയില്ലെങ്കിലും മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അഞ്ചാമതായാണ് ജിന്‍സന് ഫിനിഷ് ചെയ്യാനായത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, അനില്‍ഡ തോമസ്, ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവര്‍ കളത്തിലിറങ്ങാനുണ്ട്.
എല്ലാവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടി ശക്തമായി തന്നെ പരിശീലനം നടത്തുന്നുണ്ട്.  നഷ്ടങ്ങളെ കുറിച്ചുള്ള വിഷമത്തിലല്ല ക്യാംപ് എങ്കിലും അത്‌ലറ്റിക്‌സിലെങ്കിലും എന്തെങ്കിലും ചെയ്യാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News