2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പ്രതിഷേധ മാര്‍ച്ച് നടത്തി

മട്ടാഞ്ചേരി: തെരുവ് നായകളല്ല മനുഷ്യ ജീവനാണ് പ്രധാനം എന്ന പ്രമേയവുമായി എസ്.ഡി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മനുഷ്യ ജീവന് വില കല്‍പ്പിച്ച് തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ മനാഫ്, സുധീര്‍ യുസഫ് എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് അനസ്, നജിബ്, സിദ്ധിഖ് പാഷ, നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.