2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസിനെ തടഞ്ഞ സംഭവവുമായി ബന്ധപെട്ട് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ഖുറൈശ് എന്ന സ്വകാര്യ ബസിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് ചന്തപ്പുരയില്‍ വെച്ച് ബസ് തടഞ്ഞപ്പോള്‍ ബസ് ജീവനക്കാരുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ സന്തോഷിനെതിരെ ബസ് ജീവനക്കാര്‍ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്ന് ഓട്ടോ തൊഴിലാളികള്‍ക്കരോപിച്ചു.
 ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്ന കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്ത പൊലിസ് ബസ് ജീവനക്കാര്‍ക്കെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും ഓട്ടോ തൊഴിലാളികള്‍ കുറ്റപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ടൗണ്‍ ഓട്ടോ തൊഴിലാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ചന്തപ്പുരയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ബാബു നൈശ്ശേരി ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ പുലിക്കോട്ടില്‍ അധ്യക്ഷനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News