2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പ്രതിരോധ രേഖ ചോർത്താന്‍ ശ്രമം: പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചെന്ന സംശയിക്കുന്ന പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലിസ് കസ്റ്റിയിലെടുത്തു ചോദ്യം ചെയ്തു. 

മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പൊലിസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. അതേസമയം രേഖകള്‍ കൈമാറിയെന്നു സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

 സംഭവത്തില്‍ പാക് ഹൈകമ്മീഷണറായ ബാസിത് മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം തേടും.

പ്രതിരോധ വിവരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 2015 നവംബറില്‍ അഞ്ച് പേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.