2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പ്രതിരോധ മന്ത്രിക്കെതിരായ പരാമര്‍ശം സ്ത്രീവിരുദ്ധം; രാഹുലിന് നോട്ടിസ്

 

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരേ നടത്തിയ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മിഷന്‍ നോട്ടിസ്.
പ്രധാന സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതു ശരിയല്ല. വിഷയത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ റാഫേല്‍ ചര്‍ച്ചയില്‍ മോദിയെ സംരക്ഷിക്കുന്ന രീതിയില്‍ പ്രസംഗിച്ച പ്രതിരോധ മന്ത്രിക്കെതിരേയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. ഒരു മഹിളയെ ആരോപണങ്ങള്‍ പ്രതിരോധിക്കാനേല്‍പ്പിച്ച് പ്രധാനമന്ത്രി മോദി ഓടിപ്പോയെന്ന പരാമര്‍ശമാണ് വിവാദത്തിനു വഴിവച്ചത്. രാഹുലിന്റെ പരാമര്‍ശം രാജ്യത്തെ സ്ത്രീകള്‍ക്കെതിരേയുള്ളതാണെന്ന ആരോപണം ഉന്നയിച്ചു കഴിഞ്ഞ ദിവസം മോദി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ കമ്മിഷന്റെ നടപടി.
രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന റാലിയിലാണ് രാഹുല്‍ പ്രതിരോധ മന്ത്രിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.