2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രതിപക്ഷ നേതാവിന് സുരക്ഷാവീഴ്ച: സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്കുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയില്‍ സുരക്ഷാവീഴ്ചയുണ്ടായത് സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഈ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവല്ലയില്‍ നിന്ന് വേണാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തിയ പ്രതിപക്ഷ നേതാവ് രാത്രി പത്തരയോടെ പേട്ട റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിനിറങ്ങിയത്. ഔദ്യോഗിക വാഹനമില്ലാത്തതിനാല്‍ പതിവ് അനുസരിച്ച് ടൂറിസം വകുപ്പ് പകരം വാഹനം ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഏറെ നേരം ശ്രമിച്ചിട്ടും കാര്‍ സ്റ്റാര്‍ട്ടായില്ല.
പ്രതിപക്ഷ നേതാവ് സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് പി.എക്കും ഗണ്‍മാനുമൊപ്പം ഔദ്യോഗിക വസതിയിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ തീരുമാനം. വി.ഐ.പി ഡ്യൂട്ടിക്ക് അയച്ച വിനോദസഞ്ചാര വകുപ്പിന്റെ വാഹനം പണിമുടക്കിയത് സംബന്ധിച്ചാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.