2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രജ്ഞാസിങിന്റെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി

 

 

ന്യൂഡല്‍ഹി: മലെഗാവ് ഭീകരാക്രമണക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവ് നിസാര്‍ അഹമ്മദ് ഹാജി സയ്യിദ് ബിലാലാണ് ഹരജി സമര്‍പ്പിച്ചത്.
ഹരജിയില്‍ സുപ്രിം കോടതി രണ്ടാഴ്ച കഴിഞ്ഞ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. 2017 ഏപ്രില്‍ 25നാണ് പ്രജ്ഞാസിങിന് ജാമ്യം നല്‍കിയത്. അവര്‍ക്കെതിരേ കുറ്റമൊന്നുമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
മലെഗാവ് സ്‌ഫോടനത്തില്‍ ഗൂഢാലോചന മുതല്‍ നടപ്പാക്കുന്ന ഘട്ടം വരെ അവര്‍ക്കുള്ള പങ്ക് വ്യക്തമാണ്. ഇത് ബോധ്യമായ സാഹചര്യത്തിലാണ് വിചാരണക്കോടതി പലതവണ അവര്‍ക്ക് ജാമ്യം നിഷേധിച്ചതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.