2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രചാരണം വസ്തുതാ വിരുദ്ധം: കെ.ടി ജലീല്‍

 

കോഴിക്കോട്: വഖ്ഫ് ബോര്‍ഡിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി കെ.ടി ജലീല്‍. നിലവിലെ സാഹചര്യത്തില്‍ വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞിട്ടും രോഗബാധിതരായവരുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യ ചികിത്സ ലക്ഷങ്ങള്‍ ചെലവിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ആ മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ നാനാജാതി മതസ്ഥരും സ്ഥാപനങ്ങളും ബോര്‍ഡുകളും മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വഖ്ഫ് ബോര്‍ഡ് ഒരു കോടി രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ വിവാദമാക്കുന്നത് ദുരുദ്ദേശപരമാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുസ്‌ലിം മത സംഘടനാ നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പെരുന്നാള്‍ ആഘോഷത്തില്‍ വരുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച വിശദമായി ചര്‍ച്ച നടന്നിരുന്നു. തദടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.