2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി ഒലി രാജി വെച്ചതിനെ തുടര്‍ന്നാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിനത്തിലും മറ്റൊരു നാമനിര്‍ദേശവും സമര്‍പ്പിക്കപെടാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.

ഒരാള്‍ മാത്രമേ മത്സരരംഗത്തുണ്ടായിരുന്നതെങ്കിലും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 595 അംഗ പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയ 573 പേരില്‍ 363 പേരുടെ പിന്തുണയോടെയാണ് പ്രചണ്ഡ വിജയിച്ചത്. നേപ്പാളിന്റെ 24 ാമത്തെ പ്രധാനമന്ത്രിയാണ് 61 കാരനായ പ്രചണ്ഡ.

 

ഇത് രണ്ടാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 2009 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രിയായി എന്നാല്‍ 9 മാസങ്ങള്‍ക്ക് ശേഷം രാജിവെക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.