2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

പ്രകൃതിദുരന്തം: ഉന്നതതലയോഗത്തില്‍ യു.പിക്കും മഹാരാഷ്ട്രയ്ക്കും സഹായം; കേരളത്തിനില്ല

 

ന്യൂഡല്‍ഹി: പ്രകൃതിദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തിന് അധികസഹായമില്ല.
അതേസമയം, ദേശീയദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വരള്‍ച്ചമൂലം നാശംവിതച്ച ഉത്തര്‍പ്രദേശിന് 157 കോടിയും ചുഴലിക്കാറ്റ് ബാധിച്ച മഹാരാഷ്ട്രയ്ക്ക് 60 കോടി രൂപയും അധികസഹായമായി നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. കേരളം റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും അതിനാലാണ് ഇന്നലത്തെ യോഗത്തില്‍ സംസ്ഥാനത്തെ പരിഗണിക്കാത്തതെന്നുമാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, ഇന്നലത്തെ യോഗത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ സംസ്ഥാനത്തിനുള്ള അധികസഹായത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രലായ വൃത്തങ്ങള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.