2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പ്രകാശ് കാരാട്ടും പിണറായിയും നാളെ ജില്ലയില്‍

കാസര്‍കോട്: സി.പി.എം പി.ബി അംഗങ്ങളായ പിണറായി വിജയന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ നാളെ ജില്ലയിലെ വിവിധ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതു യോഗങ്ങളില്‍ പ്രസംഗിക്കും. പിണറായി വിജയന്‍ -10ന് ബോവിക്കാനം, മൂന്നിന് കാസര്‍കോട്, 4.30ന് ചാളക്കടവ്, 5.30ന് നീലേശ്വരം. പ്രകാശ് കാരാട്ട് – 10ന് മുള്ളേരിയ, 11ന് അഡൂര്‍, നാലിന് പാക്കം, അഞ്ചിന് ചെറുവത്തൂര്‍, ആറിന് തൃക്കരിക്കൂര്‍ എന്നിവിടങ്ങളിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും സംബന്ധിക്കും.

പ്രത്യേക പരിശീലന ക്ലാസ്
കാസര്‍കോട്്: ദാരിദ്ര്യ മുക്തവും യാചകമുക്തവുമായ മഹല്ലുകള്‍ സൃഷ്ടിക്കുന്നതിന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ട്രസ്റ്റിന്റെ കീഴില്‍ സ്വയം തൊഴില്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിക്കുന്നു. ഓരോ മഹല്ലില്‍ നിന്നും രണ്ടുവീതം കോഡിനേറ്റര്‍മാരെ തെരഞ്ഞെടുത്ത് അവരുടെ വിലാസവും ഫോണ്‍ നമ്പറും ട്രസ്റ്റ് ഓഫിസില്‍ എത്തിക്കേണ്ടതാണെന്നും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ്് ചെര്‍ക്കളം അബ്ദുല്ല അറിയിച്ചു. കോഡിനേറ്റര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസ് ഉടനെ സംഘടിപ്പിക്കുമെന്ന്് ചെര്‍ക്കളം അബ്ദുല്ല അറിയിച്ചു.
ലോ കോളജ്് ജൂണില്‍ ആരംഭിക്കും
കാസര്‍കോട്: ജില്ലക്കാരുടെ ചിരകാല സ്വപ്‌നമായ കാസര്‍കോട് ലോ കോളജ് ജൂണ്‍ മാസത്തില്‍ ചെര്‍ക്കളയില്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അറിയിച്ചു. കോളജ് ഇന്ദിരാനഗറിലാണ് ആരംഭിക്കുക. ലോ കോളജിന് നെക്രാജെയിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ചെര്‍ക്കള ഇന്ദിരാ നഗറിലെ താത്കാലിക കെട്ടിടവും നെക്രാജെയിലെ സ്ഥലവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ പരിശോധിച്ചു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.