2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പോള്‍ മാനേജര്‍ ആപ്പ്; സെക്ടര്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം

കണ്ണൂര്‍: തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ മാനേജര്‍ ആപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ജില്ലയിലെ സെക്ടര്‍ ഓഫിസര്‍മാര്‍ക്കു പരിശീലനം നല്‍കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ഉടനടി ജില്ലാതലത്തില്‍ ലഭ്യമാക്കുന്നതിനായാണു പോള്‍ മാനേജര്‍ ആപ്പ് തയാറാക്കിയത്. പരിശീലനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസറും കംപ്യൂട്ടറൈസേഷന്‍, ഐ.സി.ടി ആപ്ലിക്കേഷന്‍ നോഡല്‍ ഓഫിസറുമായ ആന്‍ഡ്രൂസ് വര്‍ഗീസ് ക്ലാസിനു നല്‍കി.
വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്നതു മുതല്‍ വോട്ടിങ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തിലെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ പോള്‍ മാനേജര്‍ ആപ്പ് വഴി രേഖപ്പെടുത്താം. എതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാവുന്ന പക്ഷം എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലിസ് ഉള്‍പ്പെടെയുള്ളവരെ അപ്പോള്‍ തന്നെ വിവരം അറിയിക്കാനാകും. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടര്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാനാവുക.
പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്നു പുറപ്പെട്ടതിന്റെയും എത്തിയതിന്റെയും വിവരങ്ങള്‍, മോക് പോള്‍, പോളിങ് എപ്പോള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇതുവഴി നല്‍കാനാകും. ഓരോ മണിക്കൂറിലും അതുവരെ വോട്ടുചെയ്ത ആളുകളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.