2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

പോളിടെക്‌നിക് പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള താത്കാലിക റാങ്ക്‌ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. വിശദ വിവരം www.polyadmission.org യില്‍ ലഭ്യമാണ്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റിനെക്കുറിച്ചും ട്രയല്‍ അലോട്ട്‌മെന്റിനെക്കുറിച്ചും പരാതിയുള്ളവര്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്ത പോളിടെക്‌നിക്കില്‍ രേഖാമൂലം നല്‍കണം. സ്ഥാപനം, ബ്രാഞ്ച് എന്നിവ മാറ്റി നല്‍കുന്നതിന് 16 ന് വൈകിട്ട് നാല് മണിവരെ സമയമുണ്ട്. മറ്റു തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അനുവദിക്കില്ല. 18 ന് അന്തിമ റാങ്ക്‌ലിസ്റ്റും പ്രഥമ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.