2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പോഗ്ബയെ യുനൈറ്റഡ് സ്വന്തമാക്കിയേക്കും

മിലാന്‍: യുവന്റസിന്റെ സൂപ്പര്‍ പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയേക്കും. താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് പിന്‍മാറിയതോടെ പോഗ്ബ യുനൈറ്റഡിലെത്താനുള്ള സാധ്യത തെളിയുകയായിരുന്നു. 110 മില്യണാണ് താരത്തിനായി യുനൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പോഗ്ബയെ സ്വന്തമാക്കാന്‍ റയലും രംഗത്തുണ്ടായിരുന്നു. റയല്‍ കോച്ച് സിദാന്‍ താരത്തിനെ സ്വന്തമാക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ വമ്പന്‍ തുക കൊടുത്ത് താരത്തെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് റയല്‍ വ്യക്തമാക്കി. ഇതോടെ യുനൈറ്റഡിന് താരത്തിന് കാര്യത്തില്‍ വെല്ലുവിളികളില്ലാതായി. വരും ദിവസങ്ങളില്‍ താരവുമായി ക്ലബ് കരാറൊപ്പിട്ടേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.