2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പോക്‌സോ ദുരുപയോഗം ചെയ്യുന്നത് തടയണം: സുന്നി ബാലവേദി

 

ചേളാരി: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമം നിരപരാധികളെ ഇല്ലായ്മ ചെയ്യാനുള്ള ഉപാധിയായി മാറ്റരുതെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് നേരെയുള്ള അക്രമം നിയന്ത്രിക്കലാകണം നിയമത്തിന്റെ ഉദ്ദേശ്യം. നിരപരാധികളെ വേട്ടയാടാനായി പോക്‌സോയെ ഉപയോഗിക്കരുത്. വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അക്രമങ്ങള്‍ ഗൗരവമുള്ളതാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ സമൂഹത്തിന്റെ ജാഗ്രത വേണമെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി മുഖ്യപ്രഭാഷണം നടത്തി. ഹസൈനാര്‍ ഫൈസി ഫറോക്ക്, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, ഫര്‍ഹാന്‍ മില്ലത്ത്, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുഹമ്മദ് നാസിഫ് തൃശൂര്‍, ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന്, അഫ്‌സല്‍ രാമന്തളി, റിസാല്‍ദര്‍ അലി ആലുവ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.