2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യത്തിനു കൂട്ടുനിന്ന സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടിസ്

കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടിസ്. ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ സി.കെ പ്രസാദിനാണ് അഡ്വക്കേറ്റ് ജനറല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കുറ്റപത്രം സമര്‍പ്പിച്ചത് മറച്ചു വച്ച് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്നുവെന്നാണ് പരാതി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയില്‍ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സര്‍ക്കാര്‍ അഭിഭാഷകനും പ്രതിഭാഗവും ഒത്തുകളിച്ചത്. കുറ്റപത്രം നല്‍കിയ കേസില്‍, പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഗുരുതര വീഴ്ച വരുത്തിയ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലിസ് കമ്മീഷണര്‍ എജിയോട് ആവശ്യപ്പെട്ടിരുന്നു. ഒത്തുകളി പുറംലോകം അറിഞ്ഞതോടെ ജാമ്യം റദ്ദാക്കാനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കകം നോട്ടിസിന് മറുപടി നല്‍കണം. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.