2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പൊള്ളാച്ചി പെണ്‍വാണിഭം: പ്രതികളില്‍ പലരും ഒളിവില്‍

ചെന്നൈ: നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. നാഗപട്ടണം പൊലിസ് അറസ്റ്റുചെയ്ത 23 കാരന്‍ എസ്. സുന്ദര്‍, ഒരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് കൂടുതല്‍പേര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തതായി പൊലിസ് കണ്ടെത്തി.
ക്ഷേത്രദര്‍ശനത്തിന് എത്തിയ യുവതിയെ മയക്കുമരുന്ന് നല്‍കിയാണ് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പൊലിസ് പറഞ്ഞു.
നിരവധി പെണ്‍കുട്ടികളെയും യുവതികളെയുമാണ് സംഘം പീഡിപ്പിച്ചത്. ഇവരില്‍ എട്ടുപേരെ പൊലിസ് ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് പലരേയും സംഘം വലയിലാക്കിയത്.
സി.ബി.ഐ അന്വേഷണം ശക്തമാക്കിയതോടെ മുഖ്യപ്രതികളുമായി ബന്ധപ്പെട്ട പലരും ഒളിവില്‍ പോയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.