2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പൊള്ളാച്ചി പീഡനം: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേ ഹൈക്കോടതി

പൊള്ളാച്ചി: പൊള്ളാച്ചി പീഡന കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിനെതിരേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരു പരാമര്‍ശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേയാണ് ഹൈക്കോടതി രംഗത്തെത്തിയത്. ഇരയുടെ പേര് വെളിപ്പെടുത്താതെ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എന്‍. കിറുബാകരന്‍, ജസ്റ്റിസ് എസ്.എസ് സുന്ദര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തിരുത്തണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയാല്‍ എങ്ങനെയാണ് അക്രമത്തിന് ഇരയായവര്‍ പരാതിയുമായി മുന്നോട്ടുവരികയെന്നും കോടതി ചോദിച്ചു.
പൊതുതാല്‍പര്യ ഹരജിയുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തിയാണ് കേസ് കോടതി ഫയലില്‍ സ്വീകരിച്ചത്. പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും മധുര ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
നാലു പ്രതികള്‍ ചേര്‍ന്ന് 200 പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. വാട്‌സ് ആപ്പ് മുഖേന ബന്ധം സ്ഥാപിച്ചാണ് സംഘം കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. ശബരീരാജന്‍ എന്ന യുവാവാണ് സംഘത്തിലെ പ്രധാനി.
പീഡനത്തിനിരയായ 19 കാരിയുടെ സഹോദരനുമായുള്ള ബന്ധം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ വശീകരിച്ച് കൊണ്ടുപോയത്.
തുടര്‍ന്ന് മറ്റു പെണ്‍കുട്ടികളെയും സമൂഹ മാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചാണ് പ്രതികള്‍ വശീകരിച്ച് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.