2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

പൊലിസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത കേസ്: ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു

25852_1440420519

കൊല്ലം: ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസില്‍ വെടിയുതിര്‍ത്ത ‘തോക്ക് സ്വാമി’ എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തെളിവിന്റെ അഭാവത്തില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടത്.

സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേശം പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ആക്‌സമികവും വൈകാരികവുമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും കോടതി നിരീക്ഷിച്ചു.

2008 മെയ് 17നാണ് കേസിനാസ്പദമായ സംഭവം. അശോകപുരം മനക്കപ്പടിയിലെ വീട്ടില്‍ തോക്കു ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയ സ്വാമിയെ പൊലിസ് അറസ്റ്റുചെയ്ത് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടെ പ്രകോപിതനായ ഹിമവല്‍ ഭദ്രാനന്ദ പെട്ടെന്ന് കയ്യിലുള്ള തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സെഭവത്തില്‍ സി.ഐയ്ക്കും മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റിരുന്നു.