2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പൊലിസ് ഷൂട്ടിങ്: പഞ്ചാബിനും ബി.എസ്.എഫിനും സ്വര്‍ണം

തിരുവനന്തപുരം: അഖിലേന്ത്യാ പൊലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ പഞ്ചാബിനും ബി.എസ്.എഫിനും സ്വര്‍ണം. പുരുഷന്‍മാരുടെ 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ 547 പോയിന്റുമായി പഞ്ചാബ് പൊലിസിലെ മനീന്ദര്‍ സിങ് സ്വര്‍ണം നേടി. 544 പോയിന്റു നേടിയ സി.ഐ.എസ്.എഫിലെ സമരേഷ് ജങ്കിനാണ് വെള്ളി. ബി.എസ്.എഫിലെ രൂപക് മാലിക് 534 പോയിന്റുമായി വെങ്കലം നേടി. 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ ബി.എസ്.എഫ് താരങ്ങള്‍ സ്വര്‍ണം വെടിവച്ചിട്ടു.
1587 പോയിന്റു നേടിയാണ് ബി.എസ്.എഫ് താരങ്ങളായ എസ്.കെ ഘോഷ്, പവന്‍ സിങ് പരീക്കര്‍, രൂപക് മാലിക്ക് എന്നിവര്‍ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയത്. 1552 പോയിന്റു നേടിയ പഞ്ചാബ് പൊലിസിലെ അവ്താര്‍ സിങ്, ബര്‍ജീന്ദര്‍ സിങ്, മനീന്ദര്‍ സിങ് എന്നിവര്‍ക്കാണ് വെള്ളി. സി.ആര്‍.പി.എഫിലെ ധീരേന്ദര്‍കുമാര്‍, ഷദീപ് മാലിക്ക്, കമല്‍ സിങ് എന്നിവരുള്‍പ്പെട്ട സംഘം 1547 പോയിന്റുമായി വെങ്കലം നേടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News