2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൊലിസ് വിടാതെ പിന്തുടര്‍ന്നു; ബലാത്സംഗക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു

 

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലിസ് പിന്തുടരവേ വാഹനാപകടത്തില്‍ മരിച്ചു. സഹീറാബാദില്‍ പൊലിസ് വേഷം ചമഞ്ഞ് യുവതിയെ ബസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ കനഗന്തി സോമചാരി(45)യാണ് മരിച്ചത്.
ഇയാളെ കൂടാതെ സഹോദരന്‍ ബ്രഹ്മചാരി (38), ബന്തി പവന്‍ കുമാര്‍(29) എന്നിവരാണ് പീഡനക്കേസിലെ പ്രതികള്‍.
ബുധനാഴ്ച രാവിലെ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ പവനെ പൊലിസ് ഓടിച്ചിട്ടു പിടികൂടി. ഇതു കണ്ട ബ്രഹ്മചാരിയും പവനും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലിസ് അവരെ 15 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നു. അതോടെ വാഹനമോടിച്ച ബ്രഹ്മചാരിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ തലകീഴായി മറിയുകയുമായിരുന്നു.
അപകടത്തില്‍ സോമചാരി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരുക്കേറ്റ ബ്രഹ്മചാരിയെ പൊലിസ് പിടികൂടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.