2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പൊലിസ് ജീപ്പ് ലോറിയിലിടിച്ച് എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക്

വെഞ്ഞാറമൂട്: പൊലിസ് ജീപ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് പിറകിലിടിച്ച് എസ്.ഐയ്ക്കും, സിവില്‍ പൊലിസ് ഓഫിസര്‍ക്കും പരുക്ക്. ചടയമംഗലം സ്റ്റേഷനിലെ എസ്.ഐ പേരൂര്‍ക്കട ശിവപാര്‍വ്വതിയില്‍ പത്മകുമാര്‍ (50), സിവില്‍ പൊലിസ് ഓഫിസര്‍ വാളകം വൈക്കല്‍ അബീഷ് മന്‍സിലില്‍ അബീഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുര്യോട് ജങ്ഷന് സമീപത്തായിരുന്ന അപകടം. കടയ്ക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.ആര്‍.വി വാഹനത്തില്‍ നൈറ്റ് പട്രോളിങ് കഴിഞ്ഞ് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇവരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News