2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പൊലിസ് അസോ.: പി.വി രാജേഷ് പ്രസിഡന്റ്, കെ രാജേഷ് സെക്രട്ടറി

കണ്ണൂര്‍: കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായി എ.ആര്‍ ക്യാംപിലെ പി.വി രാജേഷിനെയും സെക്രട്ടറിയായി കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ കെ രാജേഷിനെയും തെരഞ്ഞെടുത്തു. കണ്ണൂര്‍ പൊലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് അനുകൂല വിഭാഗം ഏകപക്ഷീയമായ വിജയം നേടി. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 76 സീറ്റുകളില്‍ രണ്ടെണ്ണത്തിലൊഴികെ ഭരണാനുകൂല വിഭാഗം വിജയിച്ചിരുന്നു. ഇതാണ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിലും ഏകപക്ഷീയ വിജയത്തിന് കളമൊരുക്കിയത്. എ.ആര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.കെ സാഗുല്‍ നിരീക്ഷനായി. എം.കെ ഗിരീഷ് കുമാര്‍ വരണാധികാരിയായി.
 എന്‍.പി കൃഷ്ണന്‍( പെരിങ്ങോം, വൈസ്പ്രസിഡന്റ്), ടി ഷംസുദ്ദീന്‍(ഇരിട്ടി, ജോയിന്റ് സെക്രട്ടറി), കെ.എന്‍ സഞ്ജയ് (കണ്ണൂര്‍ ടൗണ്‍, ട്രഷറര്‍). പ്രജീഷ്(ധര്‍മടം), ജയശ്രീ(കണ്ണൂര്‍ ടൗണ്‍), പ്രവീണ(ഇരിക്കൂര്‍), ബിജു(ചക്കരക്കല്‍), രമേശന്‍(കണ്ണ പുരം), അനില്‍(കൊളവല്ലൂര്‍), എസ്.ടി വിനു(എ.ആര്‍), വി സിനീഷ്(എ.ആര്‍) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കെ രാജേഷ്(കണ്ണൂര്‍ ടൗണ്‍), പ്രിയേഷ്(തളിപ്പറമ്പ്), സത്യന്‍(എ.ആര്‍) എന്നിവര്‍ സ്റ്റാഫ് കൗണ്‍സിലിലേക്കും പ്രസാദ്(എടക്കാട്), എം ഷൈജു(കണ്ണൂര്‍ സിറ്റി) എന്നിവര്‍ ഓഡിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ പൊലിസ് സ്‌റ്റേഷനുകളിലെ മുഴുവന്‍ ഒഴിവും നികത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.