2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൊലിസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

തലശ്ശേരി: പൊലിസുകാരന്‍ തലശ്ശേരിയില്‍ തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. കേളകം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ജോണി ജോസഫ്(40) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനടുത്ത മേലൂട്ട് മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കിലാണ് വീണുമരിച്ച നിലയില്‍ കണ്ടത്. സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനുസമീപം നില്‍ക്കവേ അപകടമുണ്ടായെന്നാണു നിഗമനം. പേരാവൂര്‍ തൊണ്ടിയില്‍ കിഴക്കേമാവടിയിലെ കൊല്ലംകോട്ട് ജോസഫിന്റെയും ക്ലാരയുടെയും മകനാണ് അവിവാഹിതനായ ജോണി. സഹോദരങ്ങള്‍: മേരിക്കുട്ടി, ടോമി (അങ്കമാലി), ജോസ്‌കുട്ടി (ഇടുക്കി), തങ്കച്ചന്‍, ജെസി (അധ്യാപിക, അങ്കമാലി). തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേളകം പൊലിസ് സ്റ്റേഷനിലെ പൊതുദര്‍ശനത്തിനു വച്ചു. ഇന്നു രാവിലെ പത്തിന് പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഫെറോന പള്ളിയില്‍ സംസ്‌കാരം നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.