2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പൊലിസിലും പോപുലര്‍ ഫ്രണ്ടുകാര്‍: ടി. പത്മനാഭന്‍

കണ്ണൂര്‍: പൊലിസിലും പോപുലര്‍ ഫ്രണ്ടുകാര്‍ കടന്നുകൂടിയിട്ടുണ്ടെന്നു കഥാകൃത്ത് ടി. പത്മനാഭന്‍.പൊലിസ് ചെയ്യുന്ന ഏതൊരു കുറ്റത്തിനും ഉത്തരം പറയേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയും പുരോഗമന കലാസാഹിത്യ സംഘവും ചേര്‍ന്ന് അഭിമന്യു അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്‍. കുഷ്ഠരോഗികളെപോലെ സമൂഹത്തില്‍നിന്നു പോപുലര്‍ഫ്രണ്ടുകാരെ ഒറ്റപ്പെടുത്തണം.
രാഷ്ട്രീയേതര സമിതികളില്‍ പോപുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ കടന്നുകൂടിയിട്ടുണ്ട്. വര്‍ഗീയവാദികളോടു കൂട്ടുകൂടില്ലെന്നു പരസ്യമായി ജനങ്ങളോടു പറയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണമെന്നും ടി. പത്മനാഭന്‍ ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.