2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പൊലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

ഫറോക്ക്: പൊലിസിന്റെ കണ്ണുവെട്ടിച്ചു സ്റ്റേഷനില്‍ നിന്നു രാവിലെ രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രാത്രി വീണ്ടും പിടിയില്‍. പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം രാത്രി കരുവന്‍തിരുത്തിയില്‍ നിന്നു നാട്ടുകാര്‍ പിടികൂടി ഏല്‍പിച്ച ചാലിയം കടുക്കബസാര്‍ കോട്ടക്കണ്ടി മുഹമ്മദ് അഫ്‌സല്‍ (20) ആണ് രാവിലെ സ്റ്റേഷനില്‍ നിന്നിറങ്ങിയോടിയത്. ഉടന്‍ പൊലിസ് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
സമൂഹ മാധ്യമങ്ങളില്‍ പ്രതിയുടെ ഫോട്ടോ പ്രചരിച്ചതോടെ ലഭിച്ച വിവരപ്രകാരമാണു രാത്രി ഏഴിന് എസ്.ഐ എം.ക അനില്‍കുമാറും സംഘവും ചാലിയത്തുനിന്ന് വീണ്ടും പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീകളെ മാനഹാനിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.