2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പൊലിസിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ചക്കരക്കല്‍: കുടുക്കിമെട്ടയില്‍ യു.ഡി.എഫ് പൊതുയോഗത്തിനിടെ പൊലിസിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. രണ്ടു കെ.എസ്.യു നേതാക്കളെയും ഒരു യൂത്തു കോണ്‍ഗ്രസ് നേതാവിനെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു നേതാക്കളായ മുണ്ടേരിമൊട്ടയിലെ അബ്ദുള്‍ നാസറിന്റെ മകന്‍ ഹബീബ് ഫര്‍ഹാന്‍ (19), തയ്യിലിലെ വാണിദാസിന്റെ മകന്‍ അര്‍ജുന്‍ദാസ് (25), യൂത്തുകോണ്‍ഗ്രസ് നേതാവ് വാരം മുണ്ടയാട്ടെ നാരായണന്‍ നമ്പ്യാരുടെ മകന്‍ പി.എ ഹരി (39) എന്നിവരെയാണ് മുണ്ടേരിമെട്ടയില്‍ വച്ച് അറസ്റ്റു ചെയ്തത്. തലശ്ശേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. രേഖകള്‍ ഇല്ലാത്ത ബൈക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മര്‍ദനമേറ്റിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.