2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാറ്റി സ്ഥാപിക്കണം: ബാലാവകാശ കമ്മിഷന്‍

മലപ്പുറം: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തിനു നിര്‍ദേശം നല്‍കി. നിലവില്‍ സ്‌കൂളിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത് വയല്‍ ആണ്.
വയല്‍ നികത്തി സ്‌കൂള്‍ നിര്‍മിക്കാന്‍ നിരവധി തടസങ്ങളുണ്ട്. അതിനാലാണു പുതിയ സ്ഥലം കണ്ടെത്തി സ്‌കൂള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പൊന്നാനി ഐ.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ഇവിടെ ബസ് സ്റ്റോപ് അനുവദിക്കാന്‍ കമ്മിഷന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.  
ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ ബാബു നരിക്കുനി, ഗ്ലോറി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍  നടന്ന സിറ്റിങില്‍ 12 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.