2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

പൊന്നോണത്തിന് പുത്തനരി ചോറുണ്ണാന്‍ കര നെല്‍കൃഷിയുമായി കര്‍ഷകര്‍

കിളിമാനൂര്‍: പൊന്നോണത്തിന് പുത്തനരി ചോറുണ്ണണം എന്ന വാശിയില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ ഒരുകൂട്ടം കര്‍ഷകര്‍ കര നെല്‍കൃഷിയുമായി  സജീവമാകുന്നു.
പാടങ്ങള്‍ അന്യമാകുമ്പോഴും ഒരു വിഭാഗം കര്‍ഷകര്‍ക്ക് നെല്‍ കൃഷി അന്യമാകുന്നില്ലന്നു മാത്രമല്ല അവര്‍ അര്‍പ്പണ ബോധത്തോടെ അതിന് തയ്യാറാകുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാവുകയാണ് ഈ കര നെല്‍കൃഷി. രണ്ട് ഹെക്റ്റര്‍ സ്ഥലത്താണ് പഴയകുന്നുമ്മേല്‍ കൃഷി ഭവന്റെ കീഴില്‍ ഇക്കുറി കര നെല്‍കൃഷി ചെയ്യുന്നത്.
നെല്‍ കൃഷിക്ക് പ്രധാനമായും വെള്ളമാണ് വേണ്ടത്.അത് സംഘടിപ്പിക്കുകയാണ് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത് .തട്ടത്തുമലയില്‍ രാജസേനന്‍, ചെറുനാരകംകോട് മധുസൂദനന്‍ തുടങ്ങി നിരവധി പേര്‍ ഈ രംഗത്ത് വന്നിട്ടുണ്ട് .മധുസൂദനന്‍ ഒരേക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ഇവരെല്ലാം വിവിധ കൃഷികള്‍ ഇപ്പോഴും ചെയ്യുന്നവരാണ്.ഒരു ഹെക്റ്റര്‍ കര നെല്‍കൃഷിക്ക് 10000 രൂപ സബ്‌സിഡി കൊടുക്കുന്നുണ്ട് .
വിത്തും കൃഷിഭവനില്‍ നിന്നാണ് നല്‍കിയത്. വിത്ത് മൂപ്പ് കൂടിയത് അല്ലെങ്കില്‍ ഓണത്തിന് മുമ്പ് കൊയ്യാം എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.