2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൊതുസമൂഹത്തിലെ സൂര്യതേജസായിരുന്നു സി.എച്ച്: പി. ഉബൈദുള്ള എം.എല്‍.എ

തിരുവനന്തപുരം: സ്വന്തം സമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി പോരാടുമ്പോഴും സഹോദരസമുദായാംഗങ്ങളുടെ അവകാശങ്ങളില്‍ ഒരു പോറല്‍പോലും ഏല്‍ക്കരുത് എന്നു നിര്‍ബന്ധബുദ്ധിയുള്ള നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.
കേരളാ സഹൃദയവേദി മരണദിനത്തില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുമ്പോഴും കടക്കാരനായിരുന്ന കേരളത്തിലെ ഏക മുഖ്യമന്ത്രിയായ സി.എച്ച്. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാതൃകയാക്കേണ്ട ഉദാത്തമായ പ്രവര്‍ത്തനങ്ങളുടെ ഉറവിടമായിരുന്നു എന്നു സ്മാരകപ്രഭാഷണം നടത്തിയ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷനായി. യോഗത്തില്‍ തോന്നയ്ക്കല്‍ ജമാല്‍, ഷഹിര്‍ജി, എസ്.എ വാഹിദ്, കായ്പാടി നൗഷാദ് എന്നിവര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.