2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പൊതുമേഖലാ ബാങ്കുകളില്‍ 8,822 ഒഴിവുകള്‍

രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസര്‍ (പി.ഒ), മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയിലെ ഒഴിവുകളിലേക്കു സംയുക്തമായി  നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. ആകെ 8,822 ഒഴിവുകളാണുള്ളത്.

അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേനാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയില്‍ ഐ.ബി.പി.എസ് പരീക്ഷയെഴുതി ഒരു വര്‍ഷത്തിനകം വരുന്ന ഒഴിവുകളിലേക്കു നേരിട്ട് അപേക്ഷിക്കാനാണ് യോഗ്യത.

ഐ.ബി.പി.എസ് പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഈ ബാങ്കുകള്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ എഴുത്തുപരീക്ഷ കൂടാതെ നേരിട്ട് ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം.
യോഗ്യത:
അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി:
ജൂലൈ ഒന്നിന് 20നും 30നുമിടയില്‍.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്.

 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 13 വരെ അപേക്ഷിച്ചു ഫീസടക്കാം. ഒക്ടോബറില്‍ ഓണ്‍ലൈന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഒക്ടോബര്‍ 16, 22, 23 തിയതികളിലാണ് ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ.

ഫലം നവംബറില്‍ പുറത്തുവരും. മെയിന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് നവംബറില്‍ ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ 20നാണ് മെയിന്‍ പരീക്ഷ. ഡിസംബറില്‍ ഫലം പ്രഖ്യാപിക്കുകയും ജനുവരിയില്‍ ഇന്റര്‍വ്യൂ ഹാള്‍ടിക്കറ്റ് ലഭിക്കുകയും ചെയ്യും.
ജനുവരിയിലോ ഫെബ്രുവരിയിലോ ഇന്റര്‍വ്യു നടക്കും.

അപേക്ഷിക്കേണ്ട വിധം:
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് അപേക്ഷഫീസ്.  www.i-bps.in എന്ന വെബ്‌സൈറ്റില്‍ CWE POMT എന്ന സെക്ഷനില്‍ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 13.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News