2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പൊതുമാപ്പ്: ഇന്ത്യക്കാർക്കായി റിയാദിൽ പ്രത്യേക കൗണ്ടറുകൾ, ഒരുമണിക്കൂറിനകം രാജ്യം വിടാം 

സലാം കൂടരഞ്ഞി 
റിയാദ്: സഊദിയിലെ അനധികൃത താമസക്കാർക്ക് രാജ്യം വിടാനായി സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടാം മാസത്തേക്ക് കടന്നതോടെ കൂടുതൽ സംവിധാനങ്ങളുമായി സഊദി അധികൃതർ. ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് സഊദി അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യൻ എംബസിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇന്ത്യക്കാർക്കായി പ്രത്യേകമായ കൗണ്ടറുകൾ വരെ സംവിധാനിക്കുന്നത്. റിയാദിൽ പാസോപോർട്ട് മേധാവി കേണൽ ഉസ്‌മാൻ അബ്ദുള്ള അൽ ഖുറൈശിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് സഊദി അംബാസിഡർ ഇക്കാര്യം ആവശ്യപ്പെട്ടത്.  
 
റിയാദിലെ ശുമേസി  ഡീ പോര്‍ട്ടേഷന്‍ സെന്ററിലാണ് ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ ആരംഭിച്ചത്. രണ്ടു ഹാളുകളിലായി അഞ്ചോളം കൗണ്ടറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്ന എല്ലാ ആളുകൾക്കു ബന്ധപ്പെട്ട രേഖകകളായ പാസ്‌പോർട്ടൊ ഔട്ട് പാസോ ആയി ഇവിടെയെത്തിയാൽ ഒരുമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാനാകും. അംബാസിഡറുടെ നേതൃത്വത്തിലുള്ള സംഘം തർഹീൽ സന്ദർശിച്ചു സ്ഥിഗതികൾ വിലയിരുത്തി. തർഹീലിലെ ഇന്ത്യക്കാരുമായി അംബാസിഡറുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തു. പുതിയ സംവിധാനം നിയമ ലംഘകരായ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ രാജ്യം വിടാനാകുമെന്നു അംബാസിഡർ പറഞ്ഞു.
 
അംബാസഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ എംബസി സംഘം റിയാദ്  ഡീപോര്‍ട്ടേഷന്‍ സന്ദര്‍ശനത്തിടനുബന്ധിച്ചു തർഹീൽ പാസ്‌പോർട്ട് മേധാവി യുമായി നടത്തിയ ചർച്ചയിൽ ഡി സി എം ഹേമന്ദ് കോട്ടൽവാർ അടക്കമുള്ള എംബസി അധികൃതർ സന്നിഹിതരായിരുന്നു. സഊദിയുടെ ഭാഗത്തു നിന്നുള്ള സഹകരണം ആയിരക്കണക്കിന് അനധികൃത ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.