2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പൊതുപരിപാടികളില്‍ കുപ്പിവെള്ളം വിലക്കി

തിരുവനന്തപുരം: മന്ത്രിമാര്‍ എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ഇത്തരം പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ വസ്തുക്കളിലുള്ള ആഹാര- പാനീയ വിതരണം, ഫ്‌ളക്‌സ്, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള അലങ്കാരങ്ങള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കണം. ഇത്തരം പരിപാടികളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.