2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പൊതുജനങ്ങളെ ആപ്പിലാക്കിയ ആപ് സര്‍ക്കാര്‍

ശമീര്‍ തോട്ടത്തില്‍ കുന്ദമംഗലം

 

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ പത്രപരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ആപ് സര്‍ക്കാര്‍ 15 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശരേഖ പുറത്തു വന്നത് ആം ആദ്മിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ച മുന്നേറ്റം അവരില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നത് നേര്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ചെലവാക്കേണ്ട പണം 91 ദിവസങ്ങളിലായി 14.45 കോടി രൂപ ചെലവഴിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്ന കണക്കാണ്. മലയാളം,കന്നട പത്രങ്ങളിലടക്കം സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പരസ്യങ്ങള്‍ നല്‍കിയതെന്ന് ആപ് സര്‍ക്കാര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടപ്പിലാക്കിയ വാഹനിയന്ത്രണ സംവിധാനത്തെ കുറിച്ചുള്ള പരസ്യങ്ങള്‍ക്ക് മാത്രമായി അഞ്ച് കോടിരൂപ ചെലവഴിച്ചതായും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
അധികാരത്തിലേറിയ ആദ്യ വര്‍ഷം തന്നെ 80 കോടിരൂപയാണ് പരസ്യങ്ങള്‍ക്കായി ആപ് ഗവണ്‍മെന്റ് ചെലഴിച്ചത്. പത്രപരസ്യങ്ങള്‍ക്കായി വന്‍തുക ചെലഴിക്കുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അധികാരം ലഭിക്കുന്ന വരേ സ്വീകരിച്ച നിലപാടും അതിനു ശേഷം സ്വീകരിക്കുന്ന നിലപാടും മാലോകരെ ഇരിത്തിച്ചിന്തിപ്പിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.