2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

പൊടിപാറി വളപട്ടണം

വളപട്ടണം: അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു വളപട്ടണത്തെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി വളപട്ടണംകടവ് മുതല്‍ മന്ന വരെയുള്ള റോഡാണ് വെട്ടിപ്പൊളിച്ചത്. ജെ.സി.ബി ഉപയോഗിച്ചു വെട്ടിപ്പൊളിച്ചു താറുമാറാക്കിയതിനാല്‍ സ്ഥലത്ത് രൂക്ഷമായ പൊടിശല്യമാണ്. ഈ റോഡില്‍ മാസങ്ങളായി ടാറിങ്ങും നടത്തിയിട്ടില്ല.
പൊടിശല്യം രൂക്ഷമായതോടെ കച്ചവടക്കാരും നാട്ടുകാരും ദുരിതം അനുഭവിക്കുകയാണ്. കടയിലിരിക്കാനും സാധിക്കുന്നില്ലെന്നും സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി. ടാറിങ് പ്രവൃത്തി ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളപട്ടണം യൂനിറ്റിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് കെ.വി അബൂബക്കര്‍ അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, എ.ടി റൗഫ് സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.