2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൊക്കാളി പാടത്ത് അനധികൃത നിര്‍മാണം; കോണ്‍ഗ്രസ് കൊടിനാട്ടി

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഒന്നാം വാര്‍ഡിലെ മാളേകാട് പൊക്കാളി പാടങ്ങളിലേക്കുള്ള ഒഴുക്ക് തടഞ്ഞു കൊണ്ട് നിര്‍മാണം നടത്തിയ സ്ഥലത്തു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൊടി നാട്ടി.  മാളേകാട് നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം തുമ്പും കുഴിയും തടഞ്ഞു നിര്‍മ്മാണം നടത്തിയ പാടത്തു കൊടി നാട്ടിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ ഉദ്ഘാടനം ചെയ്തു.  പ്രദേശത്തെ മത്സ്യസമ്പത്ത് ഇല്ലാതെയാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാടം നികത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് ഈ നിര്‍മ്മാണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.  സ്വാഭാവിക ഒഴുക്ക് തടയുന്ന നിര്‍മാണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ബൂത്ത് പ്രസിഡന്റ് സി.ആര്‍. അഖില്‍ രാജ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. രംഗനാഥന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ കൊങ്ങോര്‍പ്പിള്ളി, പി.കെ. ബാബു, പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News